---
title: " #died  |  ഹൃദയാഘാതം : പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191769/heartattack-expatriate-malayali-died-saudi"
published_at: "2024-03-15T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3c59d10cfb_died.jpg"
keywords: []
---

#  #died  |  ഹൃദയാഘാതം : പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **അൽ അഹ്സ്സ: [**[ ]തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . അൽ അഹ്സ്സയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് ആണ്​ വ്യാഴാഴ്​ച പുലർച്ചെ അൽ അഹ്സ്സക്ക്​ സമീപം ശുഖൈഖിൽ മരിച്ചത്​. ഭാര്യയും രണ്ട് മക്കളുമുണ്ട്.

## Article Content

**അൽ അഹ്സ്സ: [**[ ]തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . അൽ അഹ്സ്സയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് ആണ്​ വ്യാഴാഴ്​ച പുലർച്ചെ അൽ അഹ്സ്സക്ക്​ സമീപം ശുഖൈഖിൽ മരിച്ചത്​. ഭാര്യയും രണ്ട് മക്കളുമുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ അൽ അഹ്സ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. സുരേഷി​ന്റെ മരണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ്സ ഏരിയാകമ്മിറ്റി അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191769/heartattack-expatriate-malayali-died-saudi)