---
title: "#arrest | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ കേ​സ്​; ഡ​ച്ച്​ ഫു​ട്​​ബാ​ള​ർ അ​റ​സ്റ്റി​ൽ"
english_title: "#drug #trafficking #case #dutch #footballer #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/191861/drug-trafficking-case-dutch-footballer-under-arrest"
published_at: "2024-03-15T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3ffe4d0e4b_arrest.jpg"
keywords: []
---

# #arrest | മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ കേ​സ്​; ഡ​ച്ച്​ ഫു​ട്​​ബാ​ള​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **ദു​ബൈ: **നെ​ത​ർ​ല​ൻ​ഡി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഡ​ച്ച്​ ഫു​ട്​​ബാ​ൾ താ​രം ക്വി​ൻ​സി പ്രോം​സ്​ ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ​താ​യി റി​പ്പോ​ർ​ട്ട്.

## Article Content

**ദു​ബൈ: **നെ​ത​ർ​ല​ൻ​ഡി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഡ​ച്ച്​ ഫു​ട്​​ബാ​ൾ താ​രം ക്വി​ൻ​സി പ്രോം​സ്​ ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ​താ​യി റി​പ്പോ​ർ​ട്ട്.

കേ​സി​ൽ ആം​സ്റ്റ​ർ​ഡാം കോ​ട​തി ക​ഴി​ഞ്ഞ മാ​സം ഇ​ദ്ദേ​ഹ​ത്തെ ആ​റു വ​ർ​ഷ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ചി​രു​ന്നു.

നെ​ത​ർ​ല​ൻ​ഡ്​ പ്രോ​സി​ക്യൂ​ഷ​ൻ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ റെ​ഡ്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​​ ദു​ബൈ പൊ​ലീ​സ്​ ക്വി​ൻ​സി പ്രോം​സി​നെ അ​റ​സ്റ്റ്​ ചെ​യ്ത​തെ​ന്നാ​ണ്​ പ്രാ​ദേ​ശി​ക അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

32കാ​ര​നാ​യ പ്രോം​സ്​ നി​ല​വി​ൽ റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്​​കോ​യി​ലാ​ണ്​ താ​മ​സം. അ​വി​ടെ സ്പാ​ർ​ക്ക്​ മോ​സ്​​കോ​യു​ടെ താ​ര​മാ​ണി​ദ്ദേ​ഹം. ദു​ബൈ​യി​ൽ ആ​ഡം​ബ​ര​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

അ​തേ​സ​മ​യം, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്​ സ്ഥി​രീ​ക​രി​ക്കാ​ൻ ഡ​ച്ച് പ്രോ​സി​ക്യൂ​ട്ട​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ അ​സോ​സി​യേ​റ്റ്​ പ്ര​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളു​ടെ പേ​ര്​ ഡ​ച്ച്​ പ്രോ​സി​ക്യൂ​ഷ​ൻ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ പു​റ​ത്തു​വി​ടാ​റു​ള്ളൂ. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ദു​ബൈ പൊ​ലീ​സ്​ ഇ​ദ്ദേ​ഹ​ത്തെ ഡ​ച്ച്​ പൊ​ലീ​സി​ന്​ കൈ​മാ​റും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/191861/drug-trafficking-case-dutch-footballer-under-arrest)