---
title: "സൗദിയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി"
english_title: "Health Minister warns of possible outbreak of covid in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19215/health-minister-warns-of-possible-outbreak-of-covid-in-saudi-arabia"
published_at: "2022-01-05T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5024ff03eb_covid.jpg"
keywords: []
---

# സൗദിയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി

> **Lead Summary:** **റിയാദ് :** സൗദി അറേബ്യയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജാലജില്‍. എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

## Article Content

**റിയാദ് :** സൗദി അറേബ്യയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജാലജില്‍. എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യത്ത് ഒമിക്രോണ്‍ വകഭേദമാണ് പുതിയ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19215/health-minister-warns-of-possible-outbreak-of-covid-in-saudi-arabia)