---
title: "#death | മലയാളി വയോധിക ദുബൈയിൽ അന്തരിച്ചു "
english_title: "#Malayali #elderly #woman #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192176/malayali-elderly-woman-passed-away-dubai"
published_at: "2024-03-16T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5876d0728a_gcc.jpg"
keywords: []
---

# #death | മലയാളി വയോധിക ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **പത്തനംതിട്ട സ്വദേശിനി ദുബൈയിൽ അന്തരിച്ചു. തിരുവല്ല പെരിങ്ങര വൈശാഖം വീട്ടിൽ കുട്ടൻ പിള്ള കരുണാകരൻ പിള്ളയുടെ ഭാര്യ ലക്ഷ്​മിക്കുട്ടി അമ്മ ആണ്​ മരിച്ചത്​. കോട്ടയം മെഡിക്കൽ കോളജിൽ നഴ്​സിങ്​ സൂപ്രണ്ടായിരുന്നു​.

## Article Content

**ദുബൈ: **പത്തനംതിട്ട സ്വദേശിനി ദുബൈയിൽ അന്തരിച്ചു. തിരുവല്ല പെരിങ്ങര വൈശാഖം വീട്ടിൽ കുട്ടൻ പിള്ള കരുണാകരൻ പിള്ളയുടെ ഭാര്യ ലക്ഷ്​മിക്കുട്ടി അമ്മ ആണ്​ മരിച്ചത്​. കോട്ടയം മെഡിക്കൽ കോളജിൽ നഴ്​സിങ്​ സൂപ്രണ്ടായിരുന്നു​.

വിരമിച്ച ശേഷം ദുബൈയിൽ മകളും അറ്റ്​ലസ്​ ഗ്രൂപ്പ്​ ഓഫ്​ ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒയുമായ പ്രമീള ദേവിയുടെ​ കൂടെയായിരുന്നു താമസം.

പല ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്ന ലക്ഷ്മികുട്ടി അമ്മ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.

മറ്റ്​ മക്കൾ: പുഷ്പ (എറണാകുളം), പ്രസാദ്​ (ഷാർജ). മരുമക്കൾ: സോമശേഖരൻ നായർ, മിനി പ്രസാദ്​ (ദുബൈ). സംസ്കാരം തിങ്കളാഴ്ച ദുബൈയിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192176/malayali-elderly-woman-passed-away-dubai)