---
title: "#death | കോഴിക്കോട് സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു "
english_title: "#native #Kozhikode #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192400/native-kozhikode-expatriate-died-country"
published_at: "2024-03-17T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6b41c3f29e_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു 

> **Lead Summary:** **റിയാദ്:** ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക്​ വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു.

## Article Content

**റിയാദ്:** ഫൈനൽ എക്​സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക്​ വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു.

ബത്​ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ്‌ കല്ലിങ്കൽ (37) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

സൗദിയിൽ നിന്ന് അടുത്തിടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192400/native-kozhikode-expatriate-died-country)