---
title: "#death | ബിസിനസ് ആവശ്യത്തിന് എത്തിയ കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു"
english_title: "#malayali #went #business #purpose #died #saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192455/malayali-went-business-purpose-died-saudi"
published_at: "2024-03-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6ff88cdb95_gcc.jpg"
keywords: []
---

# #death | ബിസിനസ് ആവശ്യത്തിന് എത്തിയ കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

> **Lead Summary:** **റിയാദ്:** കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ ആണ് മരിച്ചത്.

## Article Content

**റിയാദ്:** കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ ആണ് മരിച്ചത്.

റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്.

ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192455/malayali-went-business-purpose-died-saudi)