---
title: "#founddead | പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#Expatriate #Malayali #founddead #Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192484/expatriate-malayali-founddead-salalah"
published_at: "2024-03-17T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f71bd34d175_TTG.jpg"
keywords: []
---

# #founddead | പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **സലാല: [** എറണാകുളം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**സലാല: [** എറണാകുളം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

നോർത്ത്​ പറവൂരിലെ നെടുംപറമ്പിൽ ജോണി ജോസഫിനെ​ (58) ആണ്​ ജോലിസ്ഥലത്ത്​​ ​ മരിച്ച നിലയിൽ കാണപ്പെട്ടത്​​.

മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.

ജോലി ആവശ്യാർഥമായിരുന്നു സലാലയിൽ എത്തിയത്​.

പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകനാണ്​. ഭാര്യ: സീന ജോണി. മക്കൾ: അബിൻ, അഖിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192484/expatriate-malayali-founddead-salalah)