---
title: "സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു; നാല് പേര്‍ പിടിയില്‍"
english_title: "Video of drug use being filmed and shown in Saudi Arabia; Four arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19273/video-of-drug-use-being-filmed-and-shown-in-saudi-arabia-four-arrested"
published_at: "2022-01-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d553f860315_.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു; നാല് പേര്‍ പിടിയില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി.

രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. റിയാദിലായിരുന്നു സംഭവം. മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ അഭിമാനം നടിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്.

ഒരു പാകിസ്ഥാന്‍ സ്വദേശിയെയും ബംഗ്ലാദേശുകാരനെയും റിയാദ് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ നടത്തിയ അന്വേഷണത്തിലാണ്, വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് സ്വദേശികള്‍ വലയിലായത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19273/video-of-drug-use-being-filmed-and-shown-in-saudi-arabia-four-arrested)