---
title: "#accident | ബസപകടത്തിൽ രണ്ട് കോളജ് വിദ്യാർത്ഥിനികൾ മരിച്ചു; നാല് പേർക്ക് പരിക്ക്"
english_title: "#Two #college #students #die #bus #accident; #Four #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/192927/two-college-students-die-bus-accident-four-people-injured"
published_at: "2024-03-19T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f995d5bb698_xzz.jpg"
keywords: []
---

# #accident | ബസപകടത്തിൽ രണ്ട് കോളജ് വിദ്യാർത്ഥിനികൾ മരിച്ചു; നാല് പേർക്ക് പരിക്ക്

> **Lead Summary:** **മക്ക: [ **കോളജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. മക്കയിലുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.

## Article Content

**മക്ക: [ **കോളജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. മക്കയിലുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു.

മക്കയിലെ നാലാം റിങ് റോഡിലാണ് ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽനിന്ന് വിദ്യാർഥിനികളെ കയറ്റി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടത്.

അൽസാഹിർ ഡിസ്ട്രിക്റ്റിലെ യൂനിവേഴ്സിറ്റി ബ്രാഞ്ചിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥിനികളാണ് ബസിലുണ്ടായിരുന്നത്.

മഴ കാരണം ബസ് തെന്നിമാറി റോഡിന്‍റെ മധ്യത്തിലെ ലൈറ്റിങ് തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു.

പൊലീസ്, റെഡ് ക്രസൻറ് ടീമുകൾ അപകടസ്ഥലത്ത് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/192927/two-college-students-die-bus-accident-four-people-injured)