---
title: "#death |കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം"
english_title: "#Two #workers #died #after #falling #from #building #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193107/two-workers-died-after-falling-from-building-kuwait"
published_at: "2024-03-20T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa9a5c0a7c6_accident.jpg"
keywords: []
---

# #death |കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മിര്‍ഖാബിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മിര്‍ഖാബിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി.

ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അപകടസ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് വിട്ടുനല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193107/two-workers-died-after-falling-from-building-kuwait)