---
title: "#death |ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ മലയാളി അബൂദബിയിൽ അന്തരിച്ചു"
english_title: "#Malayali #died #AbuDhabi #after #returning #from #country #six #days #ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193223/malayali-died-abudhabi-after-returning-from-country-six-days-ago"
published_at: "2024-03-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb0ba78d2b1_death.jpg"
keywords: []
---

# #death |ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ മലയാളി അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: **ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ കാഞ്ഞങ്ങാട് ബളാന്തോട് സ്വദേശി അബൂദബിയിൽ അന്തരിച്ചു.

## Article Content

**അബൂദബി: **ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയ കാഞ്ഞങ്ങാട് ബളാന്തോട് സ്വദേശി അബൂദബിയിൽ അന്തരിച്ചു.

കോർണിഷ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത്​ മരിച്ചത്.

പിതാവ്​ പനത്തടി തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന്​ ഫെബ്രുവരി രണ്ടിന് നാട്ടിൽ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഘവൻ നായർ തിരിച്ചെത്തിയത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. ഗീതയാണ് ഭാര്യ. മക്കൾ: അനന്ദു (ദുബൈ), അഞ്ജന. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193223/malayali-died-abudhabi-after-returning-from-country-six-days-ago)