---
title: "#death | പ്രവാസി മലയാളി  റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#malayali #died #after #being #admitted #hospital #Riyadh #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193371/malayali-died-after-being-admitted-hospital-riyadh-heartattack"
published_at: "2024-03-21T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0816871a3_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** ഹൃദയാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.

## Article Content

ഹൃദയാഘാതത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.

റിയാദ്​ സുലൈയിൽ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ ആസ്​റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജീവനക്കാരനായിരുന്നു ഷാജിൻ.

രണ്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ.

റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ.

ആസ്​റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193371/malayali-died-after-being-admitted-hospital-riyadh-heartattack)