#accident| മക്കയിൽ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു

#accident| മക്കയിൽ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു
Mar 22, 2024 06:48 AM | By Susmitha Surendran

മക്ക: മക്കയിലെ നവാരിയിൽ പള്ളിക്ക് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ ഇടിച്ചുകയറി മലപ്പുറം സ്വദേശി മരിച്ചു.

മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി സ്വദേശി സ്രാമ്പിക്കൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ബഷീർ (47) ആണ് മരിച്ചത്.

സഹ്‌റതുല്‍ ഉംറ മസ്ജിദിന് തൊട്ടുചേര്‍ന്ന് റോഡിന് സമീപം വ്യാഴാഴ്ച ഇഫ്താറിൽ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ മറ്റു കാറുകളിൽ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറി മറിഞ്ഞായിരുന്നു അപകടം.

അപകടത്തിൽ 21 പേര്‍ക്ക് പരിക്കേറ്റു. ഇഫ്താറിൽ പങ്കെടുക്കാനെത്തിയവർക്കും ഇടിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.

സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.അപകടത്തിൽ മരിച്ച മുഹമ്മദ്‌ ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു. മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.

അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മക്കയിലുള്ള പി.വി അൻവർ എം.എൽ.എ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.

#native #Malappuram #died #after #his #car #rammed #Iftar #Supra.

Next TV

Related Stories
#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

Apr 28, 2024 12:00 PM

#accident |നി​സ്‌​വ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ക്കും

ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ളെ ഭ​ർ​ത്താ​ക്ക​ന്മാ​ർ അ​നു​ഗ​മി​ച്ചി​രു​ന്നു....

Read More >>
#death |പ്രവാസി മലയാളി   ജിദ്ദയിൽ അന്തരിച്ചു

Apr 27, 2024 09:48 PM

#death |പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു...

Read More >>
#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

Apr 27, 2024 05:33 PM

#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ...

Read More >>
#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

Apr 27, 2024 05:12 PM

#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ്...

Read More >>
#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Apr 27, 2024 04:04 PM

#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക്...

Read More >>
#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

Apr 27, 2024 03:37 PM

#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന...

Read More >>
Top Stories