---
title: "#arrest | മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവ് കച്ചവടക്കാര്‍ അറസ്റ്റില്‍ "
english_title: "#Standards #violated; #street #vendors #arrested #Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/193577/standards-violated-street-vendors-arrested-ramadan"
published_at: "2024-03-22T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd492832721_WWW.jpg"
keywords: []
---

# #arrest | മാനദണ്ഡങ്ങള്‍ ലംഘിച്ചു; റമദാനില്‍ 47 തെരുവ് കച്ചവടക്കാര്‍ അറസ്റ്റില്‍ 

> **Lead Summary:** **ദുബൈ: [ **പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. റമദാന്‍ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

## Article Content

**ദുബൈ: [ **പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. റമദാന്‍ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ട്.

ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ ഉറവിടം അറിയാത്തത്തോ, നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്‍റെ മേധാവി ലെഫ്.

കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി പറഞ്ഞു.

അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പൊലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/193577/standards-violated-street-vendors-arrested-ramadan)