---
title: "#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം​ മരിച്ചു"
english_title: "#Expatriate #Malayali #died #due #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194081/expatriate-malayali-died-due-heart-attack"
published_at: "2024-03-24T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66003d39e53f7_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം​ മരിച്ചു

> **Lead Summary:** ബുറൈദ: മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

ബുറൈദ: മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു.

അൽഖസീം പ്രവിശ്യയിലെ ഉനൈസക്ക്​ സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ വക്കഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതു (59) ആണ്​ മരിച്ചത്​.

മൃതദേഹം നിഫി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഭാര്യ: മൈമൂന, മക്കൾ: നൗഷിദ, നാഫില, നാജിയ. മരുമക്കൾ: ഷഫീഖ് സിറാജുദ്ദീൻ. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194081/expatriate-malayali-died-due-heart-attack)