---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജുബൈലിൽ മരിച്ചു"
english_title: "#kollam #native #died #jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194083/kollam-native-died-jubail"
published_at: "2024-03-24T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66003e04a4f76_gcc.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: **മലയാളി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കൈതക്കോട് പവിത്രേശ്വരം വൃന്ദാവനത്തിൽ ഗോപാലൻ- തങ്കമ്മ ദമ്പതികളുടെ മകൻ മോഹനൻ ആണ് മരിച്ചത്.

## Article Content

**ജുബൈൽ: **മലയാളി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കൈതക്കോട് പവിത്രേശ്വരം വൃന്ദാവനത്തിൽ ഗോപാലൻ- തങ്കമ്മ ദമ്പതികളുടെ മകൻ മോഹനൻ ആണ് മരിച്ചത്.

ജുബൈലിലെ ഒരു കമ്പനിയിൽ ലേബർ സൂപ്പർവൈസർ ആയിരുന്നു മോഹനൻ. മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194083/kollam-native-died-jubail)