#holyday | ചെറിയ പെരുന്നാൾ; വാരാന്ത്യ ദിനങ്ങൾ ഉൾപ്പടെ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

#holyday | ചെറിയ പെരുന്നാൾ; വാരാന്ത്യ ദിനങ്ങൾ ഉൾപ്പടെ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
Mar 24, 2024 10:30 PM | By Susmitha Surendran

റിയാദ്: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം.

തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ്റെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലുടമകൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മാർച്ച് 11നാണ് റമദാൻ ആരംഭിച്ചത്. ഇസ്ലാമിക ചാന്ദ്ര കലണ്ടർ അനുസരിച്ച് അറബ് ഒമ്പതാം മാസത്തിലാണ് റമദാൻ വരുന്നത്. വർഷത്തിൽ 354 അല്ലെങ്കിൽ 355 ദിവസങ്ങളാണുള്ളത്.

ചന്ദ്രൻ ദൃശ്യമാകുന്നതനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ വരെ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാൽ ഒന്നാം നാളിലാണ് ഈദ് അൽ ഫിത്തർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്.

യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തറിന് ഒമ്പത് ദിവസത്തെ അവധി വരെയാണ് ലഭിക്കുക. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ അവധി ലഭിക്കും.

റമദാൻ 29 ദിവസം വരെയാണെങ്കിൽ ഏപ്രിൽ ഒൻപതിനായിരിക്കും ചെറിയപെരുന്നാൾ, റമദാൻ 30 ദിവസം വരെയാണെങ്കിൽ ഏപ്രിൽ 10നായിരിക്കും ചെറിയ പെരുന്നാൾ.

#Little #Feast #SaudiArabia #announced #sixday #holiday #including #weekends

Next TV

Related Stories
#death |പ്രവാസി മലയാളി   ജിദ്ദയിൽ അന്തരിച്ചു

Apr 27, 2024 09:48 PM

#death |പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു...

Read More >>
#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

Apr 27, 2024 05:33 PM

#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ...

Read More >>
#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

Apr 27, 2024 05:12 PM

#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ്...

Read More >>
#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Apr 27, 2024 04:04 PM

#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക്...

Read More >>
#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

Apr 27, 2024 03:37 PM

#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന...

Read More >>
#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

Apr 27, 2024 02:17 PM

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം...

Read More >>
Top Stories










News Roundup