---
title: "#arrest |മോഷണവും പോക്കറ്റടിയും; നാല് വിദേശി സ്ത്രീകൾ പിടിയില്‍"
english_title: "#Police #arrested #four #foreign #women #who #committed #theft #pickpocketing #Makkah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194364/police-arrested-four-foreign-women-who-committed-theft-pickpocketing-makkah"
published_at: "2024-03-25T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018f2f30fdd_arrest.jpg"
keywords: []
---

# #arrest |മോഷണവും പോക്കറ്റടിയും; നാല് വിദേശി സ്ത്രീകൾ പിടിയില്‍

> **Lead Summary:** **റിയാദ്: ** മക്കയിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പൊലീസ് പിടിയിൽ.

## Article Content

**റിയാദ്: ** മക്കയിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പൊലീസ് പിടിയിൽ.

പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെയാണ് മക്ക പൊലീസാണ് പിടികൂടിയത്.

ഇവരിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജറാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194364/police-arrested-four-foreign-women-who-committed-theft-pickpocketing-makkah)