---
title: "#accident | സൗദിയിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം "
english_title: "#trivandrum #native #died #saudiarabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194378/trivandrum-native-died-saudiarabia"
published_at: "2024-03-25T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66019a0d1010c_gcc.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ബുറൈദ: **സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ്​ രണ്ട്​ മലയാളികൾക്ക്​ പരിക്കേറ്റു.

## Article Content

**ബുറൈദ: **സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ്​ രണ്ട്​ മലയാളികൾക്ക്​ പരിക്കേറ്റു.

ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.

അമ്മ: സരസമ്മ. നാല് സഹോദരങ്ങൾ. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്‌മ പ്രവർത്തകരായ ബി. ഹരിലാൽ, നൈസാം തൂലിക എന്നിവർ ആഫീഫിലെത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194378/trivandrum-native-died-saudiarabia)