---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194401/heartattack-expatriate-malayali-passedaway-oman"
published_at: "2024-03-25T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601b0e03e3d5_gtg.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി.

## Article Content

**മസ്കത്ത്​: **ഇടുക്കി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി.

കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ്​ മരിച്ചത്​. മസ്കത്ത്​ ഖുറിയാത്തിൽ പവർ സേഫ്​റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്​: മാത്യു എബ്രഹാം. മാതാവ്​: പ​രേതയായ ത്രേസ്യാമ്മ.

ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194401/heartattack-expatriate-malayali-passedaway-oman)