---
title: "#death |  കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#kcabdurrahman #passed #away #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194521/kcabdurrahman-passed-away-qatar"
published_at: "2024-03-26T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66027ca32c9cd_gcc.jpg"
keywords: []
---

# #death |  കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** ** ദോഹ: **ജമാഅത്തെ ഇസ്‍ലാമി മുൻ അമീർ കെ.സി. അബ്ദുല്ല മൗലവിയുടെ മകനും ഖത്തർ ചാരിറ്റി മുൻ ഉദ്യോഗസ്ഥനുമായ കെ.സി. അബ്ദുറഹ്മാൻ ഖത്തറിൽ അന്തരിച്ചു.

## Article Content

** ദോഹ: **ജമാഅത്തെ ഇസ്‍ലാമി മുൻ അമീർ കെ.സി. അബ്ദുല്ല മൗലവിയുടെ മകനും ഖത്തർ ചാരിറ്റി മുൻ ഉദ്യോഗസ്ഥനുമായ കെ.സി. അബ്ദുറഹ്മാൻ ഖത്തറിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.

കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അബ്ദുറഹ്മാൻ 40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയാണ്. ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194521/kcabdurrahman-passed-away-qatar)