---
title: "#holiday | ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു"
english_title: "#ifthar #holiday #announced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194528/holiday-announced"
published_at: "2024-03-26T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660282597caf0_holiday.jpg"
keywords: []
---

# #holiday | ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത് . ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത് . ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും.

പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും . എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194528/holiday-announced)