---
title: "#arrest |ഗതാഗത നിയമം ലംഘിച്ച 13 പേര്‍ ഒമാനില്‍ പിടിയില്‍, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു"
english_title: "#Several #people #arrested #violating #traffic #rules  #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194537/several-people-arrested-violating-traffic-rules-oman"
published_at: "2024-03-26T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602890f3917c_arrest.jpg"
keywords: []
---

# #arrest |ഗതാഗത നിയമം ലംഘിച്ച 13 പേര്‍ ഒമാനില്‍ പിടിയില്‍, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച നിരവധി പേര്‍ അറസ്റ്റില്‍. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 13 പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച നിരവധി പേര്‍ അറസ്റ്റില്‍. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 13 പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

49 സൈക്കിളുകളും നാല് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, റുസ്താഖ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹായത്തോടെയാണ് നിയമലംഘകരെ പിടികൂടിയത്.

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194537/several-people-arrested-violating-traffic-rules-oman)