---
title: "#EidulFitr | ഈദുൽ ഫിത്​ർ: ഏപ്രിൽ 10ന്​ സാധ്യതയെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി "
english_title: "#EidulFitr: #April #likely, #says #Oman #Astronomical #Society"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194819/eidulfitr-april-likely-says-oman-astronomical-society"
published_at: "2024-03-27T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603dc4645104_tt.jpg"
keywords: []
---

# #EidulFitr | ഈദുൽ ഫിത്​ർ: ഏപ്രിൽ 10ന്​ സാധ്യതയെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി 

> **Lead Summary:** **മസ്കത്ത്​: [ **ഈദുൽ ഫിത്​ർ ഏപ്രിൽ 10ന്​ ആകാൻ സാധ്യത കൂടുതലാണെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.

## Article Content

**മസ്കത്ത്​: [ **ഈദുൽ ഫിത്​ർ ഏപ്രിൽ 10ന്​ ആകാൻ സാധ്യത കൂടുതലാണെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ഒബ്സർവേറ്ററി മേധാവി അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു.

ഇത്തവണ പ്രവചനം നടത്താൻ എളുപ്പമാണ്.​ ഏപ്രിൽ ഒമ്പതിന് ചന്ദ്രക്കല ദൃശ്യമാകുമെന്നാണ്​ കാണിക്കുന്നത്​.

സൂര്യാസ്തമയത്തിന് ശേഷം 50 മിനിറ്റ് വരെ ചന്ദ്രനെ ചക്രവാളത്തിൽ കാണാൻ സാധിക്കും. അത് വളരെ നീണ്ട സമയമാണ്.

അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ചന്ദ്രക്കല കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അയൽരാജ്യങ്ങളിലും മറ്റെല്ലാ ഇസ്​ലാമിക, അറബ് രാജ്യങ്ങളുടെയും കാര്യവും ഇതുതന്നെയാണ്. 99.9 ശതമാനം മുസ്​ലിം രാജ്യങ്ങളും ഏപ്രിൽ 10ന്​ തന്നെ ഈദുൽ ഫിത്ർ ആഘോഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194819/eidulfitr-april-likely-says-oman-astronomical-society)