#complaint | ജോലി സ്ഥലത്ത് നിന്ന് ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മലയാളി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേയ്ക്ക് മുങ്ങി

#complaint |  ജോലി സ്ഥലത്ത് നിന്ന് ആറ് ലക്ഷം ദിര്‍ഹം അപഹരിച്ച് മലയാളി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേയ്ക്ക് മുങ്ങി
Mar 27, 2024 04:56 PM | By Athira V

അബുദാബിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കിയത്.

ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്.

മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.

എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.

#malayali #absconding #after #stealing #6 #lakh #dirham #office #abudhabi

Next TV

Related Stories
#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Apr 27, 2024 04:04 PM

#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക്...

Read More >>
#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

Apr 27, 2024 03:37 PM

#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന...

Read More >>
#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

Apr 27, 2024 02:17 PM

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം...

Read More >>
#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Apr 27, 2024 12:32 PM

#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്....

Read More >>
#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

Apr 27, 2024 12:26 PM

#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം...

Read More >>
Top Stories