---
title: "#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു "
english_title: "#native #kozhikkode #passed #away #saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/194926/native-kozhikkode-passed-away-saudi"
published_at: "2024-03-27T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660436b6973c5_gcc.jpg"
keywords: []
---

# #death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **പക്ഷാഘാതത്തെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകൻ ഫൈസലാണ് മരിച്ചത്.

## Article Content

**റിയാദ്: **പക്ഷാഘാതത്തെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകൻ ഫൈസലാണ് മരിച്ചത്.

ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു ഫൈസൽ. രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം പിടിപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്.

ചികിത്സയിലായിരുന്ന ഫൈസൽ ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്.

ഭാര്യ: ശഫ്‌നാസ് ബിച്ചു, മക്കൾ: ലിയാന, സഹൽ, മിശാൽ, സുഹാന, സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫൽ, സലീന, മുഫീദ എന്നിവർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/194926/native-kozhikkode-passed-away-saudi)