കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുകുപ്പി കൊണ്ടെറിഞ്ഞ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുകുപ്പി കൊണ്ടെറിഞ്ഞ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
Jan 6, 2022 08:02 PM | By Anjana Shaji

ദുബായ് : കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുകുപ്പി കൊണ്ടെറിഞ്ഞ ആളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ പ്രതിയുടെ കുപ്പിയേറേറ്റ ഗൾഫ് പൗരൻ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്.

ജുമൈറ ബീച്ച് റസിഡൻസ് (ജെബിആർ) കെട്ടിടത്തിൽ നിന്നാണ് പ്രതി ഒഴിഞ്ഞ കുപ്പി കൊണ്ട് വഴിയാത്രക്കാരനെ ആക്രമിച്ചത്. ഇതു മൂലം ഗൾഫ് രാജ്യക്കാരനായ വ്യക്തിക്ക് തലയ്ക്ക് സാരമായി പരുക്കേറ്റതായി ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ് അറിയിച്ചു.

കെട്ടിടത്തിൽ നിന്നും കുപ്പി കൊണ്ട് ഏറു കൊണ്ട വ്യക്തി വഴിയിൽ വീണു കിടക്കുന്ന പരാതി കിട്ടിയ ഉടൻ പൊലീസ് സംഭവസ്ഥലത്ത് എത്തി. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു.

കെട്ടിട സമുച്ചയത്തിൽ നിന്നും എറിഞ്ഞ ആളെ കുറിച്ച് അറിവില്ലാത്തതിനാൽ പൊലീസ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങി. ഏറു കൊണ്ട സ്ഥലവും കെട്ടിട സ്ഥിതിയും താരതമ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏതു വിധത്തിലുള്ള പരാതികളും കയേറ്റങ്ങളും www.dubaipolice.gov.ae വെബ് സൈറ്റ് വഴിയോ പൊലീസ് മൊബൈൽ ആപ്പ് ( പൊലീസ് ഐ) മുഖേനയോ തത്സമയം അറിയിക്കണമെന്ന് ബ്രിഗേ. ജമാൽ അൽ ജല്ലാഫ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Dubai police have arrested a man who threw a bottle at a passerby from the building

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories