---
title: "#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു"
english_title: "#youngman #from #Thrissur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195212/youngman-from-thrissur-passedaway-oman"
published_at: "2024-03-29T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660615158c720_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്​: **തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് ആണ്​ അമീറാത്തിൽ മരിച്ചത്​.

## Article Content

**മസ്‌കത്ത്​: **തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് ആണ്​ അമീറാത്തിൽ മരിച്ചത്​.

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

ആക്സിഡന്റ്സ്‌ ആൻഡ്​ ഡിമൈസസ്‌ ഒമാൻ ട്രഷറർ, എം.എൻ.എം.എയുടെ രക്ഷാധികാരി തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചന്നൂർ ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് ആക്സിഡന്റ്സ്‌ ആൻഡ്​ ഡിമൈസസ്‌ ഒമാൻ ഭാരവാഹികൾ അറിയിച്ചു.

പരേതനായ കുഞ്ഞുമുഹമ്മദാണ് ഫവാസ് മുഹമ്മദിന്റെ പിതാവ്​. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്‌വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195212/youngman-from-thrissur-passedaway-oman)