---
title: "#death| ഹൃദയാഘാതം; റിയാദിൽ മലയാളി നഴ്​സ്​​ അന്തരിച്ചു"
english_title: "#heartattack #Malayali #nurse #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195673/heartattack-malayali-nurse-passedaway-riyadh"
published_at: "2024-03-30T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66081fc584064_death.jpg"
keywords: []
---

# #death| ഹൃദയാഘാതം; റിയാദിൽ മലയാളി നഴ്​സ്​​ അന്തരിച്ചു

> **Lead Summary:** റിയാദ്​: സൗദി അറേബ്യയിൽ മലയാളി നഴ്​സ്​ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു . റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ ആണ്​ മരിച്ചത്​. അവിവാഹിതയാണ്​.

## Article Content

റിയാദ്​: സൗദി അറേബ്യയിൽ മലയാളി നഴ്​സ്​ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു . റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ ആണ്​ മരിച്ചത്​. അവിവാഹിതയാണ്​.

പിതാവ്: സി.എസ്​. രാജൻ, മാതാവ്​: അമ്മിണി രാജൻ. സഹോദരിമാർ: രമ്യ, സൗമ്യ. എസ്​.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ​ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്​, റഫീഖ്​ പട്ടാമ്പി, അജീഷ്​, സിജോയ്​ എന്നിവരും രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195673/heartattack-malayali-nurse-passedaway-riyadh)