---
title: "#accident | വാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു "
english_title: "#Car #accident: #Expatriate #Malayali #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195712/car-accident-expatriate-malayali-died-oman"
published_at: "2024-03-30T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660846c17e6e4_aq.jpg"
keywords: []
---

# #accident | വാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ **വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.

## Article Content

**മസ്കത്ത്​: [ **വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.

കൊണ്ടോട്ടി മുതുപറമ്പ്​ സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ്​ (37) ആണ്​ മരിച്ചത്​.

ശനിയാഴ്ച ഉച്ച കഴിഞ്ഞ്​ മൂന്ന​രയോടെ മിസ്​ഫ ജിഫ്​നൈനിൽ ട്രക്കുകൾ കൂട്ടിയിട്ടിച്ചായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുക​ളോടെ രക്ഷപ്പെട്ടു.

സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷ​ത്തോളമായുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​.

പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195712/car-accident-expatriate-malayali-died-oman)