---
title: "#fraudcase | പ​ണം ത​ട്ടി​പ്പു​​കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ത്തി​നു​​​ശേ​ഷം പി​ടി​യി​ൽ "
english_title: "#Accused #money #fraudcase #arrested #for #years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195853/accused-money-fraudcase-arrested-for-years"
published_at: "2024-03-31T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609424c4d09b_arrest.jpg"
keywords: []
---

# #fraudcase | പ​ണം ത​ട്ടി​പ്പു​​കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ത്തി​നു​​​ശേ​ഷം പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [ **പ​ണം ത​ട്ടി​പ്പു​​കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ത്തി​നു​​​ശേ​ഷം പി​ടി​യി​ൽ.

## Article Content

**മ​നാ​മ: [ **പ​ണം ത​ട്ടി​പ്പു​​കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ത്തി​നു​​​ശേ​ഷം പി​ടി​യി​ൽ.

സു​ഹൃ​ദ്​ വ​ല​യ​ത്തി​ലു​ള്ള​വ​രി​ൽ​നി​ന്നും മ​റ്റും പ​ണം കൈ​ക്ക​ലാ​ക്കി രാ​ജ്യം വി​ട്ട​യാ​ളാ​ണ്​ 13 വ​ർ​ഷ​ത്തി​നു​ ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഇ​ത്​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ​ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​തി​യെ റി​മാ​ൻ​ഡി​ൽ വെ​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​തി മ​ട​ങ്ങി​യെ​ത്തി​യ വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ​പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. മി​ല്യ​ൺ ക​ണ​ക്കി​ന്​ ദീ​നാ​റാ​ണ്​ ഇ​യാ​ൾ​ക്ക് നി​ക്ഷേ​പ​മെ​ന്ന നി​ല​ക്ക്​ മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

പ​ണം ആ​ർ​ക്കും മ​ട​ക്കി ന​ൽ​കാ​തെ​യാ​ണ്​ രാ​ജ്യം വി​ട്ട​ത്.

പ​ല​രി​ൽ നി​ന്നാ​യി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബി​സി​ന​​സി​ൽ നി​ക്ഷേ​പ​മെ​ന്ന നി​ല​ക്കാ​ണ്​ പ​ണം വാ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണം കൈ​യി​ൽ വ​ന്ന ശേ​ഷം ഇ​യാ​ൾ നാ​ടു വി​ടു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195853/accused-money-fraudcase-arrested-for-years)