---
title: "#death | ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി"
english_title: "#body  #nonresident #Malayali #who #died #heartattack #his #residence #buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/195930/body-nonresident-malayali-who-died-heartattack-his-residence-buried"
published_at: "2024-04-01T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a0a58ca06f_death.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ്: **സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി.

## Article Content

**റിയാദ്: **സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി.

ദുഖ്നയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞീതു ഈ മാസം 22ന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്.

നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖുറൈമാൻ സൽഹിയ കെ.എം.സി.സി പ്രവർത്തകരും നേതൃത്വം നൽകി.

ദുബൈയിൽ ജോലി ചെയ്യുന്ന മരുമകൻ ഷഫീഖ് ഖബറടക്കത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/195930/body-nonresident-malayali-who-died-heartattack-his-residence-buried)