---
title: "#fire |  ദുബൈയില്‍ വന്‍ അഗ്നിബാധ; വാഹനത്തിന് തീപിടിച്ചു"
english_title: "#Big #fire #dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196003/big-fire-dubai"
published_at: "2024-04-01T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a56a67b911_fire.jpg"
keywords: []
---

# #fire |  ദുബൈയില്‍ വന്‍ അഗ്നിബാധ; വാഹനത്തിന് തീപിടിച്ചു

> **Lead Summary:** **ദുബൈ: ** ദുബൈയില്‍ വന്‍ തീപിടിത്തം. എമിറേറ്റ്‌സ് റോഡില്‍ (ദുബൈ ഇ611 )ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**ദുബൈ: ** ദുബൈയില്‍ വന്‍ തീപിടിത്തം. എമിറേറ്റ്‌സ് റോഡില്‍ (ദുബൈ ഇ611 )ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.

അറേബ്യന്‍ റാഞ്ചസ് ഭാഗത്ത് ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്.

വിവരം അറിഞ്ഞ് ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

വൈകുന്നേരം നാല് മണിയോടെ തീപിടിച്ച വാഹനം റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം സാധാരണ നിലയിലാകുകയും ചെയ്തു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196003/big-fire-dubai)