#mobilenumber | ദുബൈയിൽ നടന്ന ലേലത്തിൽ ഈ മൊബൈൽ നമ്പർ വിറ്റുപോയത് ഏഴ് കോടിക്ക്

#mobilenumber | ദുബൈയിൽ നടന്ന ലേലത്തിൽ ഈ മൊബൈൽ നമ്പർ വിറ്റുപോയത് ഏഴ് കോടിക്ക്
Apr 4, 2024 01:30 PM | By Susmitha Surendran

(gcc.truevisionnews.com)   ലേലങ്ങൾ പലതും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ലോക ​പ്രശസ്തരായവർ ഉപയോഗിച്ച വസ്തുക്കൾ കോടിക്കണക്കിന് രൂപക്ക് ലേലത്തിൽ വിറ്റുപോയ വാർത്തകൾ കൗതുകത്തോടെ വായിച്ചവരാകും നിങ്ങൾ.

അതുപോലെ കാറിന്റെ നമ്പറുകൾ ലക്ഷങ്ങളും കോടികളും മുടക്കി ലേലത്തിൽ സ്വന്തമാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യേക ഫോൺ നമ്പറുകളിലും കാർ നമ്പർ പ്ലേറ്റുകളിലുമൊക്കെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.

ഏഴ് കോടി രൂപ നൽകി ഒരാൾ ഒരു മൊബൈൽ നമ്പർ സ്വന്തമാക്കിയ സംഭവവും നടന്നിരിക്കുകയാണ്. 058-7777777 എന്ന നമ്പർ ഏകദേശം 7 കോടി രൂപയ്ക്കാണ് (3.2 ദശലക്ഷം ദിർഹം) ദുബൈയിൽ നടന്ന ഒരു ലേലത്തിൽ വിറ്റത്.

7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പർ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, അതുപോലെ യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്. ഈ സവിശേഷ മൊബൈൽ നമ്പറിനായുള്ള ലേലം 22 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചത്, എന്നാൽ പെട്ടെന്ന് 7 കോടി രൂപയായി ഉയർന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

7 എന്ന നമ്പറുള്ള മറ്റ് നമ്പറുകൾ വാങ്ങാനും ആളുകൾക്ക് താൽപ്പര്യമുണ്ടായിരുന്നു. ഏകദേശം 86 കോടി രൂപയാണ് ലേലത്തിൽ ആകെ നേടിയത്.

ലേലത്തിൻ്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് കാർ നമ്പർ പ്ലേറ്റുകൾ ഏകദേശം 65 കോടി രൂപയ്ക്ക് വിറ്റു. അതേസമയം, എത്തിസലാത്തിൻ്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 9 കോടി രൂപയ്ക്കും ഡുവിൻ്റെ സ്‌പെഷ്യൽ നമ്പറുകൾ ഏകദേശം 11 കോടി രൂപയ്ക്കും വിറ്റു. മറ്റൊരു നമ്പറായ 054-5555555, 2.87 ദശലക്ഷം ദിർഹത്തിനാണ് (6.5 കോടി രൂപ) വിറ്റുപോയത്.

#mobile #number #sold #auction #Dubai #7crores

Next TV

Related Stories
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

May 5, 2024 02:12 PM

#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം...

Read More >>
#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

May 5, 2024 12:44 PM

#death |ഹൃദയാഘാതം; മുംബൈ മലയാളി ജുബൈലിൽ മരിച്ചു

ജുബൈലിൽ സ്വകാര്യ കമ്പനിയിലെ...

Read More >>
Top Stories










News Roundup