---
title: "#death |സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് ഖബറടക്കും"
english_title: "#body #Naduvannoor #native #Kozhikode #who #died #last #day  #saudiArabia #buried #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/196791/body-naduvannoor-native-kozhikode-who-died-last-day-saudiarabia-buried-today"
published_at: "2024-04-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ebb7262a9c_death.jpg"
keywords: []
---

# #death |സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

> **Lead Summary:** ** ** സൗദിയിലെ അൽഹസയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്തിൻ്റെ മൃതദേഹം ഇന്ന് ഖബറടക്കും.

## Article Content

** ** സൗദിയിലെ അൽഹസയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്തിൻ്റെ മൃതദേഹം ഇന്ന് ഖബറടക്കും.

അൽകോബാർ അസ്കാൻ പള്ളിയിൽ ഇശാ നമസ്കാര ശേഷം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി തുക്ബ ഖബർസ്ഥാനിലാണ് ഖബറടക്കുക.

അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി സഞ്ചരിച്ച കാറിൻ്റെ ടയർ പൊട്ടി മറിഞ്ഞാണ് മരണം സംഭവിച്ചത്.

കെഎംസിസി കിഴക്കൻ പ്രവിശ്യ വെൽഫെയർ വിഭാഗം ചെയർമാൻ ഒപി ഹബീബ്, കിഴക്കൻ പ്രവിശ്യ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാരയാട് എന്നിവരുടെ നേതൃത്വത്തിൽ അൽഹസ കെഎംസിസി നേതാവ് നാസർ പാറക്കടവാണ് തുടർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/196791/body-naduvannoor-native-kozhikode-who-died-last-day-saudiarabia-buried-today)