#arrest |ഇരുട്ടിന്‍റെ മറവിൽ മാസ്ക് ധരിച്ചെത്തും, കാണുന്നത് എന്തും മോഷ്ടിക്കും; 40 കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റിൽ

#arrest |ഇരുട്ടിന്‍റെ മറവിൽ മാസ്ക് ധരിച്ചെത്തും, കാണുന്നത് എന്തും മോഷ്ടിക്കും; 40 കേസുകളിലെ പ്രതി ഒടുവിൽ അറസ്റ്റിൽ
Apr 4, 2024 09:56 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)   കുവൈത്തിൽ രണ്ട് വര്‍ഷത്തോളം മോഷണങ്ങൾ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡൻഷ്യൽ അപ്പാർട്ടുമെൻറുകളിലെ മോഷണങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ, പവർ ജനറേറ്ററുകൾ, ക്യാമ്പുകളിൽ നിന്നുള്ള വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ മോഷ്‌ടാവാണ് അറസ്റ്റിലായത്.

ഹവല്ലിയിൽ വെച്ചാണ് കുറ്റവാളിയെ ഡിറ്റക്ടീവുകൾ പിടികൂടിയത്. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി ഇയാൾക്കെതിരെ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

1989-ൽ ജനിച്ച ഇയാൾ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്നും വ്യക്തമായി. ഹവല്ലി, സൽവ പ്രദേശങ്ങളിൽ മുമ്പ് രേഖപ്പെടുത്തിയ നിരവധി കുറ്റകൃത്യങ്ങൾ താനാണ് ചെയ്തതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഹവല്ലി ഗവർണറേറ്റിൽ വാഹന ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടെയുള്ള മോഷണക്കേസുകൾ വർധിച്ചതിനെത്തുടർന്ന് മോഷ്ടാവിൻറെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു.

ഇരുട്ടിൻറെ മറവിൽ മുഖംമൂടി ധരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

#thief #who #not #caught #after #committing #thefts #Kuwait #two #years #finally #caught.

Next TV

Related Stories
#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

May 9, 2024 08:09 AM

#founddead | റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിത്ഥി മരിച്ച നിലയിൽ

റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ്...

Read More >>
#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

May 9, 2024 08:06 AM

#death | പ്രവാസി മലയാളി മക്കയിൽ അന്തരിച്ചു

കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്ക...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

May 8, 2024 10:56 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സുഹാർ, മസ്യൂന, ദുകം...

Read More >>
#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി

May 8, 2024 08:50 PM

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി...

Read More >>
#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

May 8, 2024 07:36 PM

#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്....

Read More >>
#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

May 8, 2024 07:15 PM

#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ...

Read More >>
Top Stories










News Roundup