---
title: "സൗദിയിൽ ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ"
english_title: "Two men have been arrested in Saudi Arabia for firing on protesters"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19691/two-men-have-been-arrested-in-saudi-arabia-for-firing-on-protesters"
published_at: "2022-01-07T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d84d6a999b6_arrest.jpg"
keywords: []
---

# സൗദിയിൽ ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് ജിസാൻ പ്രവിശ്യ പൊലീസ് വക്താവ് പറഞ്ഞു.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് ജിസാൻ പ്രവിശ്യ പൊലീസ് വക്താവ് പറഞ്ഞു.

ഇരുവരും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവരെയും തുടർ നിയമ നടപടികൾക്കായി പ്രവിശ്യ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19691/two-men-have-been-arrested-in-saudi-arabia-for-firing-on-protesters)