റിയാദ് : സാമൂഹിക അകലം പാലിക്കാതിരിക്കൽ, താപനില പരിശോധനാ നടപടികൾ ലംഘിക്കൽ എന്നിവയ്ക്ക് സൗദിയിൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.
പൊതു-സ്വകാര്യ മേഖലയിലെ മാളുകൾ, മറ്റു തൊഴിൽ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ് പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
ഇങ്ങനെ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിൽ ഒമിക്രോൺ വകഭേദം വ്യാപകമായതോടെ കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ ശക്തമാക്കിയതിനെ തുടർന്നാണു നിർദേശം. മാസ്ക് ധരിക്കാത്തതിനും സൗദിയിൽ 1000 റിയാൽ ആണ് പിഴ.
Saudi Arabia to impose fines on those who do not maintain social distance