---
title: "#death |പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ അന്തരിച്ചു"
english_title: "#Expatriate #cultural #activist #passedaway #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197329/expatriate-cultural-activist-passedaway-uae"
published_at: "2024-04-07T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661256729fcb1_death.jpg"
keywords: []
---

# #death |പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ അന്തരിച്ചു

> **Lead Summary:** **ദുബൈ: ** യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ ദുബൈയില്‍ അന്തരിച്ചു.

## Article Content

**ദുബൈ: ** യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ ദുബൈയില്‍ അന്തരിച്ചു.

പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം.

ദുബൈയിലും ഷാര്‍ജയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയര്‍വേദ ക്ലിനിക്കും ആരംഭിച്ചിരുന്നു. 1989 മുതല്‍ ദുബൈ അല്‍ഫുത്തൈം കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായിരുന്നു.

യുഎഇയില്‍ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ തുടര്‍ന്ന് ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മരണം സംഭവിച്ചു.

അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സാ​ല​മ്മ ടീ​ച്ച​റാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ഡോ.​സൂ​ര്യ, ഡോ.​ശ്രു​തി. മ​രു​മ​ക്ക​ൾ: ര​ഞ്ജി ജോ​സ​ഫ്, ഡോ. ​ജി​തേ​ഷ് പു​ഷ്‌​പ​ൻ (എ​ല്ലാ​വ​രും ദു​ബൈ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197329/expatriate-cultural-activist-passedaway-uae)