---
title: "#heartattack | ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; ഹൃദയാഘാതം, കോഴിക്കോട്​ സ്വദേശി മരിച്ചു "
english_title: "#While #treated #hospital #native #Kozhikode #died #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197361/while-treated-hospital-native-kozhikode-died-heartattack"
published_at: "2024-04-07T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612722c99fe5_vv.jpg"
keywords: []
---

# #heartattack | ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; ഹൃദയാഘാതം, കോഴിക്കോട്​ സ്വദേശി മരിച്ചു 

> **Lead Summary:** **റിയാദ്​: [ **അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

**റിയാദ്​: [ **അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ്​ മരിച്ചത്​. ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്​.

പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197361/while-treated-hospital-native-kozhikode-died-heartattack)