---
title: "#weather | മ​ഴ​യും വെ​യി​ലും മാ​റി​മാ​റി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ "
english_title: "#state #remain #unsettled #Sunday #alternating #rain # sunshine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197514/state-remain-unsettled-sunday-alternating-rain-sunshine"
published_at: "2024-04-08T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66137a75b6bc9_v.jpg"
keywords: []
---

# #weather | മ​ഴ​യും വെ​യി​ലും മാ​റി​മാ​റി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** മ​ഴ​യും വെ​യി​ലും മാ​റി​മാ​റി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** മ​ഴ​യും വെ​യി​ലും മാ​റി​മാ​റി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ.

രാ​വി​ലെ തു​ട​ങ്ങി​യ മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും ന​ന്നാ​യി പെ​യ്തു. ഇ​ട​ക്കി​ടെ ഇ​ടി​മി​ന്ന​ലും എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം ഇ​രു​ണ്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ഉ​ച്ച ക​ഴി​ഞ്ഞ​തോ​ടെ മ​ഴ മാ​റി​നി​ൽ​ക്കു​ക​യും അ​ന്ത​രീ​ക്ഷം തെ​ളി​യു​ക​യും ചെ​യ്തു.

എ​ങ്കി​ലും ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് രാ​വി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും കാ​ലാ​വ​സ്ഥ വ​കു​പ്പും മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

അഗ്നിരക്ഷാസേനയും മ​റ്റു അ​ടി​യ​ന്തി​ര സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തി. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.

ര​ണ്ടു ദി​വ​സ​മാ​യു​ള്ള ചൂ​ടി​ന് മ​ഴ ആ​ശ്വാ​സം ന​ൽ​കു​ക​യും താ​പ​നി​ല​യി​ൽ കു​റ​വു വ​രു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​വും രാ​ത്രി​യും സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത് അ​നു​ഭ​വ​​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197514/state-remain-unsettled-sunday-alternating-rain-sunshine)