---
title: "#accident | കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു "
english_title: "#Vehicle #collision #accident #Kuwait;#died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197578/vehicle-collision-accident-kuwaitdied"
published_at: "2024-04-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613af54904b5_d.jpg"
keywords: []
---

# #accident | കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ കിം​ഗ് ഫഹദ് റോഡിൽ സെമി ലോറിയും സാൻ‍ഡ് ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ കിം​ഗ് ഫഹദ് റോഡിൽ സെമി ലോറിയും സാൻ‍ഡ് ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായവും നൽകി. കൂടുതൽ അന്വേഷണത്തിനായി അപകടസ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് വിട്ടുനൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197578/vehicle-collision-accident-kuwaitdied)