---
title: "#court |സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി; പ്രവാസി സഹോദരന്മാര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി"
english_title: "#native #cheated #money #court #sentenced #expatriate #brothers #prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197899/native-cheated-money-court-sentenced-expatriate-brothers-prison"
published_at: "2024-04-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66155c2640ed8_court.jpg"
keywords: []
---

# #court |സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി; പ്രവാസി സഹോദരന്മാര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ സ്വദേശി പൗരനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാര്‍ക്ക് രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ സ്വദേശി പൗരനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാര്‍ക്ക് രണ്ടര വർഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.

കുവൈത്തി പൗരന്റെ അക്കൗണ്ടിൽ നിന്ന് 11,000 കുവൈത്തി ദിനാർ ഇവർ സ്വന്തമാക്കുകയായിരുന്നു.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻറെ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് പ്രതികള്‍ ഹാക്ക് ചെയ്തിരുന്നു.

ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ നിന്ന് വിളിക്കുന്നുവെന്ന് അവകാശപ്പെട്ട് കുവൈത്തി പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വാട്ട്‌സ്ആപ്പ് വഴി പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197899/native-cheated-money-court-sentenced-expatriate-brothers-prison)