---
title: "#makkah |മക്ക പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാള്‍ക്ക് പരിക്ക്"
english_title: "#person #who #jumped #down #from #top #Makkah #Mosque #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/197997/person-who-jumped-down-from-top-makkah-mosque-injured"
published_at: "2024-04-10T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661633953d9f4_makkah.jpg"
keywords: []
---

# #makkah |മക്ക പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാള്‍ക്ക് പരിക്ക്

> **Lead Summary:** മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ഹറം സുരക്ഷ പ്രത്യേക സേന ആശുപത്രിയിലെത്തിച്ചു.

## Article Content

മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ഹറം സുരക്ഷ പ്രത്യേക സേന ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. ചാടാനിടയായ കാരണവും ആളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പടെ ഔദ്യോഗിക വിശദാംശങ്ങളൊന്നും സുരക്ഷ വിഭാഗം പുറത്തുവിട്ടില്ല.

ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനും പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റിയതായി മാത്രം പൊതുസുരക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/197997/person-who-jumped-down-from-top-makkah-mosque-injured)