---
title: "പള്ളികളിൽ വീണ്ടും സാമൂഹിക അകലം"
english_title: "Social distance again in churches"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19810/social-distance-again-in-churches"
published_at: "2022-01-08T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d952c215169_PALLI.jpg"
keywords: []
---

# പള്ളികളിൽ വീണ്ടും സാമൂഹിക അകലം

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലെ പള്ളികളിൽ ‌വീണ്ടും സാമൂഹിക അകലം ‌പ്രാബല്യത്തിൽ. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ‌പ്രതിരോധത്തിനായുള്ള നിയന്ത്രണം കർശനമാക്കിയതിനെ തുടർന്നാണ് അത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലെ പള്ളികളിൽ ‌വീണ്ടും സാമൂഹിക അകലം ‌പ്രാബല്യത്തിൽ. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ‌പ്രതിരോധത്തിനായുള്ള നിയന്ത്രണം കർശനമാക്കിയതിനെ തുടർന്നാണ് അത്.

ഇന്നലെ ‌ ജുമുഅ ‌നമസ്കാരത്തോടെയാണ് കുറഞ്ഞ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സാമൂഹിക അകലം ‌നിലവിൽ ‌വന്നത്.

അധികൃതരുടെ നിർദേശാനുസരണം സ്വന്തം വിരിപ്പുകളുമായാണ് വിശ്വാസികൾ പള്ളികളിൽ എത്തിയത്. മാസ്ക് ‌ധരിക്കുന്നതിലും ആളുകൾ ശ്രദ്ധിച്ചു.

ജുമുഅ ‌ഖുത്തുബയുടെ ദൈർഘ്യം 15 മിനിറ്റിൽ കവിയരുതെന്ന നിർദേശവും ‌പ്രാബല്യത്തിലായി. നമസ്കാര സമയങ്ങളിൽ ആളുകൾ പള്ളിയിൽ പ്രവേശിച്ച് ‌തിരിച്ചുപോകുന്നതുവരെ വാതിലുകളും ജനാലകളും തുറന്നിടുന്നുമുണ്ട്.

ഇന്നലെ ‌ജുമഅക്ക് മുൻപായി പള്ളികളിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പള്ളിക്കകത്ത് അകലം പാലിച്ച് നിൽക്കേണ്ട സ്ഥലം മാർക്ക് ചെയ്തു.

ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള സർക്കാർ നിർദേശങ്ങൾ പൂർണമായി ‌പാലിക്കാൻ ഇമാമുമാരും ആഹ്വാനം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച കൂടുതൽ നിയന്ത്രണങ്ങൾ നാളെ നിലവിൽ ‌വരും.

അതനുസരിച്ച് അടച്ചിട്ട ഇടങ്ങളിൽ ആളുകൾ കൂടിയുള്ള പരിപാടികൾ പാടില്ല. വിവാഹം ഉറപ്പിക്കുന്ന ചടങ്ങിൽ 6 പേർ മാത്രമേ പാടുള്ളൂവെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണം. രണ്ടാം തരംഗത്തിലേതിനെക്കാൾ വേഗതയിലാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് വ്യാപനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19810/social-distance-again-in-churches)