ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്ന പ്രവാസി മലയാളി മരിച്ചു

ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്ന പ്രവാസി മലയാളി മരിച്ചു
Jan 8, 2022 07:03 PM | By Susmitha Surendran

റിയാദ്: ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ആന്‍ജിയോപ്ലാസ്റ്റി  ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു . അമ്പലപ്പുഴ പുന്നപ്ര പള്ളിവേളി സ്വദേശി അൽ-ഷറഫിയയിൽ ശരീഫ് സഹീദ് (47) ആണ് സൗദി വടക്കൻ പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്.

ശ്വാസംമുട്ടലുണ്ടായതിനെ തുടർന്നാണ് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ അദ്ദേഹം ആദ്യം ചികിത്സ തേടിയത്. ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

അതിന് ശേഷം ആശുപത്രി വാർഡിൽ വിശ്രമിക്കുമ്പോഴായിരുന്നു മരണം. 20 വർഷത്തോളമായി ബുറൈദയിൽ വ്യാപാരിയാണ്. സാമൂഹിക സേവനപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

പിതാവ് - സഹീദ്, മാതാവ് - ഫാത്തിമ ബീവി, ഭാര്യ - സിത്താര, മക്കൾ - ഫിദ, ഫറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രസിഡന്‍റ് ജംഷീർ മങ്കട, വെൽഫയർ വിങ് കൺവീനർ സിദ്ധീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ട്.

An expatriate Malayalee who was resting after angioplasty surgery died

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories