---
title: "#Boataccident  |ഒമാനിൽ ബോട്ട് അപകടം: മലയാളികളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം"
english_title: "#Boat #accident #Oman #Tragicend #two #Malayali #children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/198649/boat-accident-oman-tragicend-two-malayali-children"
published_at: "2024-04-13T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aa02d82c1d_death.jpg"
keywords: []
---

# #Boataccident  |ഒമാനിൽ ബോട്ട് അപകടം: മലയാളികളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം.

## Article Content

**മസ്കറ്റ്: **ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം.

പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ഇവരുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/198649/boat-accident-oman-tragicend-two-malayali-children)