പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന കോടതി റദ്ദാക്കി

പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന കോടതി റദ്ദാക്കി
Jan 8, 2022 10:54 PM | By Anjana Shaji

കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് (Expats in Kuwait) തൊഴിലുടമയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ (end-of-service benefits) ലഭിക്കണമെങ്കില്‍ അവര്‍ രാജ്യം വിടണമെന്ന നിബന്ധന (condition of leaving the country) കോടതി റദ്ദാക്കി.

ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന് കോടതി വിലയിരുത്തി. 2018ല്‍ കുവൈത്ത് മാന്‍പവര്‍ അതോരിറ്റി (Kuwait Manpower Authority) കൊണ്ടുവന്ന നിബന്ധനയാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്.

രാജ്യം വിടുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനൂകൂല്യം ലഭിക്കൂ എന്നായിരുന്നു നേരത്തെ കൊണ്ടുവന്നിരുന്ന നിബന്ധന.

ഇതിന്റെ അടിസ്ഥാനത്തില്‍, കുവൈത്തില്‍ തന്നെ തുടരുന്നവര്‍ക്ക് അവര്‍ ആദ്യം ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയാണ് ഇപ്പോഴത്തെ വിധി.

അതേസമയം രാജ്യത്ത് ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ ക്യാന്‍സല്‍ ചെയ്യുന്നതിനും തൊഴിലാളികള്‍ നേരിട്ട് തൊഴില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു.

ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവെന്ന് ഉറപ്പാക്കാനാണിത്. തൊഴില്‍ മേഖല മാറുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

The court overturned the condition that expatriates must leave the country in order to receive retirement benefits

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories