---
title: "#holyday |ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, അറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം"
english_title: "#heavy #rain #twoday #holiday #announced #educational #institutions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199320/heavy-rain-twoday-holiday-announced-educational-institutions"
published_at: "2024-04-17T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f84a08ca73_holyday.jpg"
keywords: []
---

# #holyday |ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു, അറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം

> **Lead Summary:** **മനാമ: ** ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം.

## Article Content

**മനാമ: ** ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ, എ​ന്നി​വ​ക്കെ​ല്ലാം അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ബു​ധ​ൻ, വ്യാ​ഴം അ​വ​ധി​ക്കു​ശേ​ഷം വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളാണ്. ശേ​ഷം ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കും.

ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.

പല സ്ഥലങ്ങളിലും ശക്തമായ ഇടിയോട് കൂടിയ മഴയാണ് പെയ്തത്. ഏപ്രില്‍ 15, 16 തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈന്‍ ദേശീയ കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നത് കൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199320/heavy-rain-twoday-holiday-announced-educational-institutions)