---
title: "എക്സ്പോ: ദീവ പവിലിയനിൽ മൂന്നുലക്ഷം കടന്ന് സന്ദർശകർ"
english_title: "Expo: The Diva Pavilion has over three lakh visitors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/19935/expo-the-diva-pavilion-has-over-three-lakh-visitors"
published_at: "2022-01-09T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da8715708a8_EXPO.jpg"
keywords: []
---

# എക്സ്പോ: ദീവ പവിലിയനിൽ മൂന്നുലക്ഷം കടന്ന് സന്ദർശകർ

> **Lead Summary:** **ദുബായ്: **എക്സ്പോയിലെ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) പവിലിയൻ സന്ദർശിച്ചത് 3 ലക്ഷത്തിലധികം പേർ. ദുബായിയെ ഏറ്റവും ആധുനിക നഗരമാക്കാൻ ദീവ നടത്തുന്ന പദ്ധതികളാണ് പവിലിയനിലുള്ളത്. ഇതുവരെ 338833 പേർ പവിലിയൻ സന്ദർശിച്ചതായി ദീവ അറിയിച്ചു.

## Article Content

**ദുബായ്: **എക്സ്പോയിലെ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) പവിലിയൻ സന്ദർശിച്ചത് 3 ലക്ഷത്തിലധികം പേർ. ദുബായിയെ ഏറ്റവും ആധുനിക നഗരമാക്കാൻ ദീവ നടത്തുന്ന പദ്ധതികളാണ് പവിലിയനിലുള്ളത്. ഇതുവരെ 338833 പേർ പവിലിയൻ സന്ദർശിച്ചതായി ദീവ അറിയിച്ചു.

സസ്റ്റെയ്നബിലിറ്റി മേഖലയിലുള്ള പവിലിയനിൽ യുഎഇ ദേശീയദിനത്തിൽ മാത്രം 23400 പേർ സന്ദർശനം നടത്തി. ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്, മധ്യപൂർവ ദേശത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ നിർമാണ പദ്ധതി, ഡിജിറ്റൽ ദീവയുടെ ഗുണങ്ങൾ, ഹത്ത ജലവൈദ്യുത പദ്ധതി തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പവിലിയനിൽ പ്രതിപാദിക്കുന്നുണ്ട്.

എക്സ്പോ സന്ദർശനത്തിന് എത്തിയ പ്രമുഖരുടെ നിരയിൽ ബ്രിട്ടിഷ് ബോക്സിങ് താരം അന്തോണി ജോഷ്വയും. ഉക്രൈയിൻ ബോക്സിങ് താരം ഒലക്സാണ്ടർ ഉസൈക്കുമായുള്ള അടുത്ത മത്സരത്തിനായി ദുബായിൽ തയാറെടുപ്പു നടത്തുന്നതിനിടയിലാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/19935/expo-the-diva-pavilion-has-over-three-lakh-visitors)